പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട 16ന് വൈകിട്ട് തുറക്കും. തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്ക് കേരള പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ നിര്‍ദേശപ്രകാരം, നവംബര്‍ 16-ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസുകള്‍ നടത്താന്‍ പാടുള്ളൂ.
ഇതിനുപുറമെ, പമ്പയിലേക്കുള്ള ബസ് ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി നല്‍കരുതെന്നും പൊലീസ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെഎസ്ആര്‍ടിസി സിഎംഡിക്ക് ഔദ്യോഗികമായി കത്ത് കൈമാറി. തീര്‍ഥാടകരുടെ യാത്രാക്ലേശവും അനാവശ്യമായ ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ശബരിമല യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബർ 16ന് വൈകിട്ട് നട തുറക്കും; ഉച്ചയ്ക്ക് 12-ന് ശേഷമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസ് ഉണ്ടാകൂ; മുൻകൂർ ടിക്കറ്റില്ല
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്ക് കേരള പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ നിര്‍ദേശപ്രകാരം, നവംബര്‍ 16-ന് ഉച്ചയ്ക്ക് 12 മണിക്ക് ശേ...