Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും വർധിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും വർധിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലത്ത് ക്രൗഡ് മാനേജ്മെന്റിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ അടക്കം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിലക്കല്‍ ഇടത്താവളത്തിലെ ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം സുഗമമാക്കാന്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് അടക്കമുള്ള വിവിധ വകുപ്പുകളുമായി പോലീസിനെ ഏകോപിപ്പിക്കാനാണ് യോഗം വിളിച്ചുചേര്‍ത്തത്. മുന്‍കാലങ്ങളിലെ ചെറിയ വീഴ്ചകള്‍ പോലും പരിഹരിച്ച് മുന്നൊരുക്കങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.

തീര്‍ത്ഥാടകരെ സംസ്ഥാനത്തിന്റെ അതിഥികളായി കണ്ട് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കും. പോലീസുകാരുടെ ശബരിമല ഡ്യൂട്ടി അലവന്‍സ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സന്നിധാനത്ത് പുതിയ മെസ്സ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, റാന്നി എം.എല്‍.എ അഡ്വ. പഴകുളം മധുവിന്റെ ആവശ്യം പരിഗണിച്ച് വടശേരിക്കരയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Save your stories

Sign in