ധര്‍മ്മടം വിറയ്ക്കുന്നു: പിണറായി വിജയന്‍ പിന്നില്‍; യുവവീര്യം വി.പി. അബ്ദുല്‍ റഷീദ് കത്തികയറുന്നു; കണ്ണൂരിലെ ചുവപ്പുകോട്ടകളില്‍ വോട്ട് ചോര്‍ച്ച
കണ്ണൂരിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ അപ്രതീക്ഷിതമായ വോട്ട് ചോര്‍ച്ച ദൃശ്യമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ അഞ്ച് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും അദ്ദേഹം പിന്നിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ യുവനേതാവ് വി.പി. അബ്ദുല്‍ റഷീദാണ് നിലവില്‍ ധര്‍മ്മടത്ത് ലീഡ് ചെയ്യുന്നത്. 2,077 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി നിലവില്‍ പിന്നിലുള്ളത്. എല്‍.ഡി.എഫ് ഭരണസമിതിയിലുള്ള ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് പിണറായി വിജയന്‍ അപ്രതീക്ഷിതമായി പിന്നിലായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷം നല്‍കിയ മേഖലകളില്‍ ഇത്തവണ യു.ഡി.എഫ് മുന്നേറ്റം നടത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിലും എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ പയ്യന്നൂരില്‍ ഇടതുമുന്നണിക്ക് 11,000 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകള്‍ പൂര്‍ണ്ണമായും എണ്ണിക്കഴിഞ്ഞു, വോട്ടെണ്ണല്‍ ഇപ്പോള്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, തളിപ്പറമ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്.
കഴിഞ്ഞ തവണത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2016-ല്‍ 87,329 വോട്ടും 2021-ല്‍ അത് 95,522 ആയും ഉയര്‍ത്താന്‍ പിണറായി വിജയന് സാധിച്ചിരുന്നു. 2011-ലും 2016-ലും മമ്പറം ദിവാകരനും 2021-ല്‍ സി. രഘുനാഥുമായിരുന്നു ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ഇത്തവണ വി.പി. അബ്ദുല്‍ റഷീദിലൂടെ യുവത്വത്തിന് പ്രാധാന്യം നല്‍കിയ യു.ഡി.എഫ് തന്ത്രം ഫലം കാണുന്നതായാണ് പ്രാരംഭ സൂചനകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പിക്കായി കെ. രഞ്ജിത്താണ് ഇവിടെ മത്സരരംഗത്തുള്ളത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.