Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കോട്ടകൾ തകർന്നു, ശൈലി മാറ്റണം; എം.വി. ഗോവിന്ദനെതിരെ വിമർശന പെരുമഴ; സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ആവശ്യം

കോട്ടകൾ തകർന്നു, ശൈലി മാറ്റണം; എം.വി. ഗോവിന്ദനെതിരെ വിമർശന പെരുമഴ; സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ആവശ്യം

നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച വാർത്താസമ്മേളനത്തിന്റെ അറിയിപ്പിന് താഴെയാണ് അണികളും അനുഭാവികളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.

പാർട്ടിയെ നയിക്കാൻ യുവരക്തം വേണമെന്ന ആവശ്യവുമായി പലരും എം.സ്വരാജിന്റെ പേര് ഉയർത്തിക്കാട്ടുന്നുണ്ട്. നിലവിലെ നേതൃത്വത്തിന്റെ പ്രവർത്തനശൈലിയോടുള്ള പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും അസംതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നതെന്ന് കമന്റുകൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകൾ പോലും തകർന്നടിയുന്നത് നേതൃത്വത്തിന്റെ പരാജയമാണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ പാളിച്ചകളെക്കുറിച്ചും വ്യക്തിപരമായ ആക്ഷേപങ്ങളും കമന്റുകളിൽ നിറയുന്നുണ്ട്. സ്വന്തം കുടുംബാംഗങ്ങൾക്ക് സീറ്റ് ഉറപ്പാക്കാൻ ശ്രമിച്ചതാണ് പല ജില്ലകളിലെയും പരാജയത്തിന് കാരണമെന്ന് ചിലർ ആരോപിക്കുന്നു. പാർട്ടി ശൈലി മാറ്റണമെന്നും താഴെത്തട്ടിലുള്ള വികാരം ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണമെന്നുമാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം.


Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in