സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി
തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ ഇടത് മുന്നണിയിൽ അസ്വാരസ്യങ്ങൾ പുകയുന്നു. രണ്ടില ചിഹ്നത്തിലേറ്റ വാട്ടത്തിന് കാരണം പ്രധാന സഖ്യകക്ഷിയായ സിപിഎമ്മിന്റെ ചതിയാണെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. താഴെത്തട്ടിൽ വോട്ടുകൾ സമാഹരിക്കുന്നതിലും മുന്നണി മര്യാദകൾ പാലിക്കുന്നതിലും സിപിഎമ്മിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. സിപിഎം വോട്ടുകൾ വേണ്ട രീതിയിൽ തങ്ങളിലേക്ക് എത്തിയില്ലെന്നും ഇത് ബോധപൂർവമായ നീക്കമാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ സിപിഎം പൂർണ്ണമായും പരാജയപ്പെട്ടതാണ് ഈ കനത്ത പരാജയത്തിന് വഴിതെളിച്ചതെന്ന് മാണി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. സർക്കാരിനെതിരെയുള്ള വികാരം തിരിച്ചറിയുന്നതിലോ അതനുസരിച്ച് തന്ത്രങ്ങൾ മെനയുന്നതിലോ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റി. മുന്നണി സംവിധാനം എന്ന നിലയിൽ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഉണ്ടായ പോരായ്മകൾ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായകമായേക്കാം.
ഈ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുന്നണിയിൽ തുടരുന്നതുമായി ബന്ധപ്പെട്ടും, വോട്ടുചോർച്ച പരിഹരിക്കുന്നതിനെക്കുറിച്ചും പാർട്ടി വിശദമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടുകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കർശനമായ മുന്നറിയിപ്പാണ് ജോസ് കെ. മാണിയും സംഘവും നൽകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.