ലഹരിക്കെതിരെ കൈകോർത്ത് മധുവും ശ്രീകുമാരൻ തമ്പിയും; 'തൂഫാൻ വാറിയേഴ്സ്' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ കുലപതികളായ നടൻ മധുവും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും ലഹരിക്കെതിരെ കേരള പോലീസിൻ്റെ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോട്ടിക് ഹണ്ടി’ൻ്റെ പ്രചാരകരായ ‘തൂഫാൻ വാറിയേഴ്സായി’. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരുവരുടേയും വീടുകളിൽ നേരിട്ടെത്തിയാണ് തൂഫാൻ വാറിയർ ബാഡ്ജ് നൽകി ആദരിച്ചത്.
സമൂഹം ബഹുമാനിക്കുന്ന ഉജ്വല വ്യക്തിത്വങ്ങളെ ഈ കർമ്മപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂടുതൽ ആളുകൾ മയക്കുമരുന്ന് ഉപേക്ഷിക്കുകയും അതിനെതിരെ നിലപാട് സ്വീകരിച്ച് മുന്നോട്ടു വരികയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതലമുറയെ ബാധിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വേദനിച്ചിരുന്ന തനിക്ക് ഇപ്പോഴാണ് അതിനെതിരെ പൊതുമണ്ഡലത്തിൽ നിലപാട് സ്വീകരിക്കാൻ അവസരം ലഭിച്ചതെന്ന് മധു അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ശ്രീകുമാരൻ തമ്പിയും വ്യക്തമാക്കി.
ആഭ്യന്തരമന്ത്രിയോടൊപ്പം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ബി. കൃഷ്ണ ഐ.എഎസ്, റൂറൽ എസ്.പി. പ്രശാന്തൻ കാണി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.