Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിതരണം ചെയ്തത് 16.3 കോടി രൂപ; പട്ടികവർഗ വിദ്യാർത്ഥികളുടെ ഫെലോഷിപ്പ് വിതരണത്തിൽ വ്യക്തതയുമായി മന്ത്രി കെ.എ. തുളസി

വിതരണം ചെയ്തത് 16.3 കോടി രൂപ; പട്ടികവർഗ വിദ്യാർത്ഥികളുടെ ഫെലോഷിപ്പ് വിതരണത്തിൽ വ്യക്തതയുമായി മന്ത്രി കെ.എ. തുളസി

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. സർക്കാരിന്റെ ബജറ്റ് വിഹിതമായ 6.3 കോടി രൂപ ഉപയോഗിച്ച് 2025 ഡിസംബർ വരെയുള്ള മുഴുവൻ ഫെലോഷിപ്പ് കുടിശ്ശികയും നേരത്തെ തന്നെ തീർപ്പാക്കിയിരുന്നു.

എന്നിട്ടും കുടിശ്ശിക നിലനിൽക്കുന്നുവെന്ന പരാതി ലഭിച്ചയുടൻ അടിയന്തരമായി ഇടപെടുകയും ജൂൺ 16 വരെയുള്ള തുക വിതരണം ചെയ്യാൻ ധനവകുപ്പിൽ നിന്ന് 10 കോടി രൂപയുടെ അധിക അനുമതി (G.O.(Rt)No.6307/2026/Fin, തീയതി: 06.08.2026) ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ അനുവദിച്ചു കഴിഞ്ഞു. പുതുതായി അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ജൂൺ 16 വരെയുള്ള മുഴുവൻ ക്ലെയിമുകളും ഉടൻ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും.

മുൻ സർക്കാർ വരുത്തിവച്ച കുടിശ്ശികകൾ തീർത്ത് പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ അക്കാദമിക ക്ഷേമം ഉറപ്പാക്കുന്നതിനാണ് നിലവിലെ സർക്കാർ മുൻഗണന നൽകുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ കുടിശ്ശിക തീർക്കാൻ 180 കോടി രൂപ ചെലവഴിച്ച സർക്കാർ, അവശേഷിക്കുന്ന 30 കോടി രൂപ ഒക്ടോബറിന് മുമ്പ് നൽകും. കൂടാതെ 'വിദ്യാ വാഹിനി' പദ്ധതിക്കായി 2.36 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. വസ്തുതകൾ മറച്ചുവെച്ച് സർക്കാരിനെയും വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.


Related articles

See all
Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

Popular News

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി പുനഃപരിശോധിക്കണം; മന്ത്രി പി. സ...

Popular News

പോലീസ് സേവനത്തിനും പൊതുജന പങ്കാളിത്തത്തിനും പ്രത്യേക അംഗീകാരം; എല്ലാ മാസവും നാലാം ശനിയാഴ്ച...