Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഹലാൽ ഫായിദ തട്ടിപ്പ്: "ഷാജറിന് തട്ടിപ്പിൽ വലിയ പങ്ക്, സിപിഎം തട്ടിപ്പിന് കൂട്ടുനിൽക്കുന്നുവെന്ന് ടികെ ഗോവിന്ദൻ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

ഹലാൽ ഫായിദ തട്ടിപ്പ്: "ഷാജറിന് തട്ടിപ്പിൽ വലിയ പങ്ക്, സിപിഎം തട്ടിപ്പിന് കൂട്ടുനിൽക്കുന്നുവെന്ന് ടികെ ഗോവിന്ദൻ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഹലാൽ ഫായിദ' പലിശരഹിത സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ സൊസൈറ്റിയുടെ പ്രസിഡന്റും ഡിവൈഎഫ്ഐ മുൻ ജില്ലാ ഭാരവാഹിയുമായ എം. ഷാജറിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും പാർട്ടി തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ താൻ മുന്നേ തന്നെ പരാതി ഉയർത്തിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തട്ടിപ്പിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും തക്കതായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ 2017 ഡിസംബറിലാണ് പലിശരഹിത ബാങ്കിംഗ് രീതിയിൽ ഹലാൽ ഫായിദ സൊസൈറ്റിക്ക് സിപിഎം കണ്ണൂരിൽ തുടക്കം കുറിച്ചത്. അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന എം. ഷാജറിനെ ചീഫ് പ്രൊമോട്ടറാക്കി തുടങ്ങിയ സൊസൈറ്റിയിൽ ബീഫ് കയറ്റുമതി ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് നിക്ഷേപം സ്വീകരിച്ചത്. എന്നാൽ വൈകാതെ ഓഫീസ് പൂട്ടുകയും ഭരണസമിതിയെക്കുറിച്ചോ സാമ്പത്തിക കണക്കുകളെക്കുറിച്ചോ യാതൊരു വിവരവുമില്ലാത്ത അവസ്ഥയിലാവുകയും ചെയ്തു. 9 വർഷമായിട്ടും നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകനായ നാസർ ഉൾപ്പെടെയുള്ളവർ എം.എൽ.എ മുഖേന മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. അതേസമയം വിഷയം വിവാദമായതോടെ അതിൽ പ്രതികരിക്കാനില്ലെന്നാണ് എം. ഷാജറിന്റെ നിലപാട്.


Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in