Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സ്; ഹാര്‍ദിക് പാണ്ഡ്യക്ക് പിന്നാലെ പരിശീലക സംഘത്തിലേക്കും വമ്പന്‍ താരങ്ങള്

കന്നിക്കിരീടം ലക്ഷ്യമിട്ട് പഞ്ചാബ് കിങ്‌സ്; ഹാര്‍ദിക് പാണ്ഡ്യക്ക് പിന്നാലെ പരിശീലക സംഘത്തിലേക്കും വമ്പന്‍ താരങ്ങള്

മൊഹാലി: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി അര്‍ഷ്ദീപ് സിങ്ങിനെ വിട്ടുനല്‍കി ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചതിന് പിന്നാലെ പരിശീലക നിരയിലും നിര്‍ണ്ണായക മാറ്റങ്ങളുമായി പഞ്ചാബ് കിങ്‌സ്. ടീമിന്റെ പുതിയ ബൗളിങ് കോച്ചായി പരസ് മാംബ്രയെയും ഫീല്‍ഡിങ് കോച്ചായി രാജീവ് കുമാറിനെയും നിയമിച്ചു. ഓസ്‌ട്രേലിയന്‍ താരങ്ങളായ ജെയിംസ് ഹോപ്‌സ്, ബ്രാഡ് ഹാഡിന്‍ എന്നിവര്‍ക്ക് പകരമായാണ് ഇരുവരും ചുമതലയേല്‍ക്കുന്നത്.

കഴിഞ്ഞ മാസമാണ് പരസ് മാംബ്ര മുംബൈ ഇന്ത്യന്‍സ് വിട്ടത്. 2015-ല്‍ മുംബൈ ഇന്ത്യന്‍സില്‍ റിക്കി പോണ്ടിങ്ങിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള 54-കാരനായ മാംബ്ര, പഞ്ചാബ് ക്യാമ്പില്‍ വീണ്ടും പോണ്ടിങ്ങുമായി ഒന്നിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ മുഖ്യപരിശീലകനായിരുന്ന 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) ക്യാമ്പില്‍ നിന്നാണ് രാജീവ് കുമാര്‍ പഞ്ചാബ് കിങ്‌സിലേക്ക് എത്തുന്നത്. ചെന്നൈ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം പഞ്ചാബിന്റെ ഫീല്‍ഡിങ് നിരയെ ഒരുക്കാനെത്തുന്നത്.

ഇതുവരെ ഐപിഎല്‍ കിരീടം നേടാനാകാത്ത പഞ്ചാബ് കിങ്‌സ് 2014-ലും 2025-ലും ഫൈനലിലെത്തിയെങ്കിലും കിരീടത്തിനരികെ കാലിടറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ തുടര്‍വിജയങ്ങളുമായി മികച്ച തുടക്കമിട്ട ശേഷം രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങി അപ്രതീക്ഷിതമായി തകര്‍ന്ന അവര്‍ പ്ലേ ഓഫിലെത്താതെ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആ തിരിച്ചടികള്‍ മറികടന്ന് ഇത്തവണ കന്നിക്കിരീടം സ്വന്തമാക്കുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യം.

Related articles

See all
Popular News

അസ്ഹറുദ്ദീൻ വെടിക്കെട്ടിൽ അസം തകർന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് 9 വിക്കറ്...

Popular News

ഗുകേഷിൻ്റെ ചങ്കൂറ്റമോ സിന്ദ്രോവിൻ്റെ സമ്മർദതന്ത്രമോ? ചെസ് പോരാട്ടത്തിൽ തുല്യസാധ്യത,ആവേശപ്പ...

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

തുടക്കത്തിൽ ആഞ്ഞടിച്ചു, അവസാനം തകർന്നടിഞ്ഞു; പാകിസ്ഥാൻ എ 313 റൺസിന് പുറത്ത്, തിരിച്ചടിച്ച്...

Save your stories

Sign in