Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പന്നിയുടെ വൃക്കയുമായി ഒരു വര്‍ഷം; ചരിത്രം കുറിച്ച് അമേരിക്കന്‍ വനിത മോളി ഫാല്‍ക്കോ

പന്നിയുടെ വൃക്കയുമായി ഒരു വര്‍ഷം; ചരിത്രം കുറിച്ച് അമേരിക്കന്‍ വനിത മോളി ഫാല്‍ക്കോ

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം അമേരിക്കന്‍ വനിതയായ മോളി ഫാല്‍ക്കോ സ്വന്തമാക്കി. ന്യൂ ഹാംഷെയര്‍ സ്വദേശിനിയായ 58-കാരിയുടെ ഈ അതിജീവനം അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. നിലവില്‍ ഡയാലിസിസിന്റെ യാതൊരു സഹായവുമില്ലാതെയാണ് ഇവര്‍ സാധാരണ ജീവിതം നയിക്കുന്നത്.

മറ്റൊരു ജീവിവര്‍ഗത്തില്‍ നിന്നുള്ള വൃക്ക സ്വീകരിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോര്‍ഡും ഇതോടെ മോളി ഫാല്‍ക്കോയുടെ പേരിലായി. 2025 നവംബറില്‍ ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഈ പരീക്ഷണാത്മക ചികിത്സയ്ക്ക് വിധേയയാകുന്ന നാലാമത്തെ വ്യക്തിയായിരുന്നു മോളി. അവയവദാനത്തിലൂടെ ലഭിക്കുന്ന വൃക്കകളുടെ കടുത്ത ക്ഷാമത്തിന് പരിഹാരമായി മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഇവരുടെ അതിജീവനം തെളിയിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ചികിത്സാരീതി പ്രായോഗികമാണെന്നും ഇത്തരം വൃക്കകള്‍ക്ക് മനുഷ്യശരീരത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും തെളിയിക്കാന്‍ ഈ നേട്ടം വലിയ ആത്മവിശ്വാസം നല്‍കുന്നതായി മസാച്യുസെറ്റ്‌സ് ജനറല്‍ ബ്രിഗം ട്രാന്‍സ്പ്ലാന്റ് സെന്ററിലെ വൃക്കമാറ്റ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ലിയനാര്‍ഡോ റിയേല പറഞ്ഞു. എങ്കിലും ഇതൊരു പൂര്‍ണ്ണ വിജയമായി ആഘോഷിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും മൂത്രം ഉല്‍പാദിപ്പിക്കുന്നതിനും പുറമെ, സാധാരണ മനുഷ്യവൃക്ക നിര്‍വഹിക്കുന്ന മറ്റ് പ്രധാന പ്രവര്‍ത്തനങ്ങളും ഈ വൃക്ക കൃത്യമായി ചെയ്യുന്നുണ്ടെന്നും, ഒരു വര്‍ഷം കൂടി മോളിക്ക് ഈ വൃക്കയുമായി സുരക്ഷിതമായി ജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു ജീവിവര്‍ഗത്തില്‍ നിന്നുള്ള അവയവങ്ങളോ കോശങ്ങളോ മനുഷ്യനില്‍ മാറ്റിവെക്കുന്ന രീതിയാണ് 'സീനോ ട്രാന്‍സ്പ്ലാന്റേഷന്‍' എന്നറിയപ്പെടുന്നത്. 2024-ല്‍ ഇതേ ആശുപത്രിയില്‍ വെച്ച് റിക്ക് സ്ലേമാന്‍ എന്നയാളിലാണ് ലോകത്താദ്യമായി പന്നിയുടെ വൃക്ക മാറ്റിവെച്ചത്. 52 ദിവസം ജീവിച്ച അദ്ദേഹം പിന്നീട് മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരിച്ചത്. തുടര്‍ന്ന് 2025-ല്‍ ടിം ആന്‍ഡ്രൂസ് എന്ന രോഗിയില്‍ മാറ്റിവെച്ച പന്നിയുടെ വൃക്ക 271 ദിവസം പ്രവര്‍ത്തിച്ചു. പിന്നീട് അത് നീക്കം ചെയ്യുകയും മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച മനുഷ്യവൃക്ക അദ്ദേഹത്തിന് വെച്ചുപിടിപ്പിക്കുകയും ചെയ്തു.

ജന്മനാ ഉണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അമ്പതാം വയസ്സിലാണ് മോളി ഫാല്‍ക്കോയുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്. ഒരു വര്‍ഷത്തോളം പതിവായി ഡയാലിസിസിന് വിധേയയായി ദുരിതമനുഭവിച്ച അവര്‍ക്ക് പന്നിയുടെ വൃക്ക സ്വീകരിക്കാനുള്ള അവസരം വലിയൊരു ആശ്വാസമായി മാറി. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഡയാലിസിസ് യന്ത്രങ്ങളുടെ സഹായമില്ലാതെ പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് മോളി മുന്നോട്ട് പോകുന്നത്.

Related articles

See all
Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ട്രംപിന്റെ കത്ത് തുറന്നുപോലും നോക്കാതെ ഉത്തരകൊറിയ; അമേരിക്കൻ അനുനയ നീക്കങ്ങൾക്ക് കിം ജോങ്...

Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Save your stories

Sign in