Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൊഴിലാളികളിൽ ബാധിക്കുന്ന 'ലേ ഓഫ് ഫറ്റിഗ്'; ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടമാകും

തൊഴിലാളികളിൽ  ബാധിക്കുന്ന 'ലേ ഓഫ് ഫറ്റിഗ്'; ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടമാകും

തൊഴിൽ സ്ഥലങ്ങളിലെ പിരിച്ചുവിടൽ വാർത്തകൾ അഥാവ 'ലേ ഓഫ്സ്' ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഇതിന്റെ ഭാഗമായി ജീവനക്കാർക്കിടയിൽ പടരുന്ന ഒരു മാനസികാവസ്ഥയാണ് 'ലേ ഓഫ് ഫറ്റിഗ്'. തുടർച്ചയായ പിരിച്ചുവിടലുകൾ, സാമ്പത്തിക അസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരുന്ന മാറ്റങ്ങൾ എന്നിവ മൂലം ജീവനക്കാർ അനുഭവിക്കുന്ന വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണിത്.

എപ്പോൾ വേണമെങ്കിലും തങ്ങളുടെ ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവ് ജീവനക്കാരെ എപ്പോഴും ഒരു ഹൈപ്പർവിജിലൻസ് അവസ്ഥയിൽ എത്തിക്കുന്നു. ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു ഫോൺ കോളോ അല്ലെങ്കിൽ മീറ്റിംഗ് ഉണ്ടാവുമ്പോൾ വയറ്റിൽ ഒരു പിടച്ചിൽ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

2026 ജനുവരിയിൽ 'കരിയർമൈൻഡ്‌സ്' ഫുൾ ടൈം ജീവനക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ കരിയറിന് ഒരു ഇൻഷുറൻസ് എന്ന നിലയിൽ സൈഡ് ഹസിൽ അല്ലെങ്കിൽ അധിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത്തരം അധിക ജോലികൾ പലപ്പോഴും ജീവനക്കാരെ കൂടുതൽ ബേൺഔട്ട് അവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.മാത്രമല്ല ഓരോ മാസവും ഓഫീസിൽ നിന്ന് ആരെങ്കിലും പിരിച്ചുവിടപ്പെടുമ്പോൾ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ഇത് ജോലിയിലുള്ള ഏകാഗ്രതയെ ബാധിക്കുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Popular News

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച്...

Popular News

കേരളത്തിൽ പകർച്ചപ്പനി വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ 71 മലേറിയ കേസുകൾ, ഡെങ്കിയും എലിപ്പന...

Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Save your stories

Sign in