Logo
CHANGE MODE
Wed, Jun 03, 2026 • 06:25 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 27, 2026
1 min read Updated: June 03, 2026
Share:

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി

ദുബായ്/റിയാദ്: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകള്‍ പുതുക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ദൈവഭക്തിയും ത്യാഗപൂര്‍ണമായ ജീവിതവും അനുസ്മരിച്ചാണ് ഇസ്ലാം മതവിശ്വാസികള്‍ പെരുന്നാള്‍ കൊണ്ടാടുന്നത്.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പുലര്‍ച്ചെ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പരസ്പരം ഈദ് ആശംസകള്‍ കൈമാറിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തെ വരവേറ്റത്.

വിശുദ്ധ ഹജ്ജ് കര്‍മങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം പൂര്‍ത്തിയാക്കി ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ മിനായിലേക്ക് തിരിച്ചെത്തി. അറഫാ മൈതാനിയിലെ പ്രാര്‍ഥനാ നിര്‍ഭരമായ പകലിന് ശേഷം, മുസ്ദലിഫയില്‍ രാപ്പാര്‍ത്താണ് ഹാജിമാര്‍ മിനായില്‍ എത്തിയത്. മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ ഉപയോഗിച്ച് ജംറകളിലെ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലെറിയുന്ന കര്‍മവും മൃഗബലിയും വരും ദിവസങ്ങളില്‍ മിനായില്‍ വെച്ച് നടക്കും.

കടുത്ത വേനല്‍ കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളതിനാല്‍ മിനായിലും മക്കയിലും പ്രത്യേക കൂളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ കുടകള്‍ ഉപയോഗിക്കാനും പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും അധികൃതര്‍ ഹാജിമാര്‍ക്ക് നിര്‍ദേശം നല്‍കി.

കുടിവെള്ള വിതരണത്തിനും വൈദ്യസഹായത്തിനുമായി പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക വീല്‍ചെയര്‍ വാഹനങ്ങളും അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുഅവധി ദിനമായതിനാല്‍ പ്രവാസി മലയാളികള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കുകളിലാണ്. പരമ്പരാഗത വിഭവങ്ങള്‍ ഒരുക്കിയും പുതുവസ്ത്രങ്ങള്‍ ധരിച്ചും പ്രവാസികള്‍ പെരുന്നാള്‍ മനോഹരമാക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു നല്‍കുന്ന ജീവകാരുണ്യ കൂട്ടായ്മകളും പ്രവാസലോകത്ത് സജീവമാണ്. തൊഴില്‍ത്തിരക്കുകള്‍ക്കിടയിലും സ്‌നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ഈ ദിനം ഗള്‍ഫിലെ പ്രവാസി സമൂഹത്തിന് വലിയ മാനസികോല്ലാസമാണ് പകരുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10