Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒന്നിക്കുന്നു: 'KATO' നിലവില്‍ വന്നു; ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കി പ്രസിഡന്റ് നഹാസ് പത്തനംതിട്ട

അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒന്നിക്കുന്നു: 'KATO' നിലവില്‍ വന്നു; ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കി പ്രസിഡന്റ് നഹാസ് പത്തനംതിട്ട

തിരുവനന്തപുരം: കേരളത്തിലെ അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ കൂട്ടായി ഉന്നയിക്കുന്നതിനും ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനുമായി 'കേരള അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ്' (KATO) എന്ന പുതിയ സംഘടന രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘടനാരൂപീകരണ യോഗത്തില്‍ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. നിദാല്‍ (ഫോക്‌സി ഹോളിഡേയ്‌സ്), രാജേഷ് (യാത്ര ഹോളിഡേയ്‌സ്), സകീര്‍ ഹുസൈന്‍ (സായാഹ്ന കേരള ഹോളിഡേയ്‌സ്), അഷ്‌റഫ് (ആക്‌സന്റ് ട്രിപ്‌സ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്), ഫജര്‍, യാസിര്‍ അലി, രമ്യ (ലെജന്‍ഡ് ഹോളിഡേയ്‌സ്) തുടങ്ങിയവര്‍ സംബന്ധിച്ചു.

അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ടൂറിസം നയരൂപീകരണത്തില്‍ പങ്കാളികളാകുന്നതിനുമാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം KATO രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ നഹാസ് പത്തനംതിട്ടയെ പ്രസിഡന്റായി ചുമതലപ്പെടുത്തി. സംഘടനയുടെ ബൈലോസ് തയ്യാറാക്കുന്നതിനും രേഖകള്‍ ശേഖരിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത മാസം സംസ്ഥാനതല ജനറല്‍ ബോഡി യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ടൂറിസം മേഖലയിലെ അനധികൃതവും നിലവാരമില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ടൂറിസം വകുപ്പുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക, അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുക., ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. 

സംഘടനാ രൂപീകരണത്തിന് പിന്നാലെ നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കി. എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ടൂറിസം മേഖലയിലെ ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേരളത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശക്തമായ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് KATOയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവന നിലവാരം ഉയര്‍ത്തുന്നതിനും ടൂറിസം മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുമായി സംഘടന സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in