Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശ്രീനാഥ് ഭാസി നായകനായ 'ക്രെഡിറ്റ് സ്‌കോര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം ഇഎഫ്ജി പ്രൊഡക്ഷന്‍സ്

ശ്രീനാഥ് ഭാസി നായകനായ 'ക്രെഡിറ്റ് സ്‌കോര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം ഇഎഫ്ജി പ്രൊഡക്ഷന്‍സ്

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന 'ക്രെഡിറ്റ് സ്‌കോര്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇഎഫ്ജി പ്രൊഡക്ഷന്‍സ് ബാനറില്‍ വിവേകാനന്ദ എസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്.  ഒരു ഫിനാന്‍ഷ്യല്‍ സര്‍വൈവല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രത്തിന് പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. സ്വതന്ത്ര്യ ദിനാശംസകളോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്‌നം, സോഹന്‍ സീനുലാല്‍, ചാന്ദിനി, മാല പാര്‍വതി, സാബുമോന്‍, ബാലാജി ശര്‍മ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരല്‍), സുമിന്‍, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂര്‍, അജി ധന്വന്തരി,  ഹരി നമ്പൂതിരി, നിഖില്‍, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാന്‍സിസ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം - പ്രദീപ് നായര്‍, എഡിറ്റിംഗ് - ജെകെ, സംഗീതം - പി എസ് ജയഹരി, കോ-ഡയറക്ടര്‍ - സാംജി എം. ആന്റണി, കലാസംവിധാനം - ത്യാഗു തവനൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാന്‍സിസ്, ശ്രീകാന്ത് സി.ആര്‍., ജഗദീഷ് വരട്ടി, റീ-റെക്കോര്‍ഡിംഗ് മിക്‌സിംഗ് - ഡോ. ആഷിഷ് ജോസ് ഇല്ലിക്കല്‍, വരികള്‍ - വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍ - അനൂപ് അനില്‍കുമാര്‍, സൗണ്ട് എഫക്ട്‌സ് - ധീരജ്, മേക്കപ്പ് - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോണ്‍, ആക്ഷന്‍ - മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍ എസ്, വിഎഫ്എക്‌സ്- ഡോട്ട് വിഎഫ്എക്‌സ് , ഡിഐ- രമേഷ് അയ്യര്‍, പ്രോജക്ട് കണ്‍സള്‍ട്ടന്റ് - സ്ലീബ വര്‍ഗീസ്, ബിസിനസ് ഹെഡ് - രാജേഷ് ജനാര്‍ദ്ദനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - സുമിന്‍ എസ്.എന്‍., ശ്രീരാജ് ശ്യാമശേഖര്‍, അസോസിയേറ്റ് ക്യാമറാമാന്‍മാര്‍ - കനകരാജ്, സുജില്‍, പബ്ലിസിറ്റി ഡിസൈന്‍ - മാമിജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി.

Related articles

See all
Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

AA23' വൻ സർപ്രൈസ് വരുന്നു! അല്ലു അർജുനൊപ്പം ലോകേഷ് കനകരാജ്; ലൊക്കേഷൻ ചിത്രം വൈറൽ

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in