ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം
ദുബായ് : ഇന്ത്യയുടെ എണ്‍പതാം സ്വാതന്ത്ര്യദിനം ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകവും വിപുലമായ ആഘോഷിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അബുദാബിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ പതാക ഉയര്‍ത്തി. ദുബായില്‍, കോണ്‍സല്‍ ജനറല്‍ ഡോക്ടര്‍ എമ്മാഡി വിഷ്ണു വര്‍ധന്‍ റെഡ്ഡി പതാക ഉയര്‍ത്തി. തുടര്‍ന്ന് , ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇരുവരും വായിച്ചു. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും തൊഴിലാളികളും സംബന്ധിച്ചു. ദുബായില്‍ ലളിതമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. ഇന്ത്യയുടെ സാതന്ത്ര്യ സമര പോരാളികളെ, ഈ ചരിത്ര നിമിഷത്തില്‍ സ്മരിക്കാനായതില്‍ അഭിമാനം ഉണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ അനിവാര്യമാണെന്നും വിഷ്ണു വര്‍ധന്‍ റെഡ്ഡി ദുബായില്‍ പറഞ്ഞു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും എണ്‍പതാം സ്വാതന്ത്ര്യദിനം അരങ്ങേറി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.