ദുബായ്: യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്ന പ്രൊഫസര്‍ കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു. 88 വയസായിരുന്നു. ഖബറടക്കം കാസര്‍ഗോഡ് ചൗക്കി കുന്നില്‍ റിഫായ് മസ്ജിദില്‍ ജൂലൈ ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം നടക്കും.
പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ക്രിക്കറ്റ് താരം എം എസ് ധോണിയും നടന്‍ ടൊവിനോ തോമസും ( ഫയല്‍ ചിത്രം )
സാങ്കേതിക വിദഗ്ദനും എഞ്ചിനീയറും എഴുത്തുകാരനുമായിരുന്നു. കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചു. മംഗലാപുരത്തെ ആശൂപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജമീല ഷംനാട് ആണ് ഭാര്യ. ഡോ. ഫരീദ ഗഫാര്‍ ( ദുബായ് ) , ഡോ. ജമാലുന്നിസ ഗഫാര്‍ ( ദുബായ് ), ഷഹനാസ് ഗഫാര്‍ ( എഞ്ചിനീയര്‍ , ഖത്തര്‍ ) , ഡോ. ഷാജിര്‍ ഗഫാര്‍ ( ദുബായ് ) എന്നിവര്‍ മക്കളാണ്.