യു.എ.ഇയിലെ റാസല്‍ഖൈമ ബസപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ആന്ധ്രാ സ്വദേശി വിനോദ് കുമാര്‍, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു