ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഫുജൈറയിലെ ഇവാ കഫറ്റീരിയ ഉടമയും മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശിയുമായ സിദ്ദിഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
അപകടം നടക്കുമ്പോള്‍ കുടുംബത്തിലെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ സിദ്ദിഖിന്റെ ഭാര്യ, മൂത്ത മകള്‍, അവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചികിത്സാ ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തിയ സിദ്ദിഖും കുടുംബവും കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇയിലേക്ക് മടങ്ങിയത്.
ഫുജൈറയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാപകടം: മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു