Logo
Tue, Sep 08, 2026 • 04:18 PM
LIVE TV
Watch

No business videos available

No Middle East videos available

പിണറായി വിജയൻ 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി; വീണയുടെ കമ്പനി വഴി പണമിടപാടെന്ന് ആരോപണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

പിണറായി വിജയൻ 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി; വീണയുടെ കമ്പനി വഴി പണമിടപാടെന്ന് ആരോപണം

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇ.ഡി.യുടെ റിപ്പോർട്ടിൽ പറയുന്നതായി വിവരം. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വീണയും കൂട്ടാളികളും ചേർന്ന് പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡി. റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ഇ.ഡി. ആരോപിച്ചതായാണ് വിവരം.

കൈക്കൂലി പണം ശേഖരിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും പിണറായി വിജയനും മുഹമ്മദ് റിയാസും വീണയും സഹായിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടിൽ പറയുന്നു. പണമിടപാടുകൾ വഴിതിരിച്ചുവിടുന്നതിനായി എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയെ കോർപ്പറേറ്റ് സ്ഥാപനമായി ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ, സി.എം.ആർ.എൽ എം.ഡി. ശശിധരൻ കർത്ത, പി. സുരേഷ് കുമാർ എന്നിവരടക്കം 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കൈക്കൂലി തുകയുടെ കൈമാറ്റത്തിൽ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിനും പങ്കുണ്ടായിരുന്നുവെന്നും ഇ.ഡി. ആരോപിക്കുന്നു. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവരുടെ സഹായത്തോടെ കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയെന്നും ഇ.ഡി.യുടെ കത്തിൽ ആരോപണമുണ്ടെന്നാണ് വിവരം.

ഇ.ഡി.യുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ വിശദീകരണം ലഭ്യമായിട്ടില്ല. ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകളാണെന്നും അന്തിമ കുറ്റം തെളിയിക്കുന്നതിന് നിയമനടപടികളും തുടർ അന്വേഷണവും ആവശ്യമാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10