വാര്‍ത്താചോര്‍ച്ച തടയാന്‍ സിപിഎമ്മില്‍ അസാധാരണ നീക്കം: നേതാക്കളില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്മതപത്രം വാങ്ങി
തിരുവനന്തപുരം: വാര്‍ത്താ ചോര്‍ച്ച തടയാന്‍ അസാധാരണ നീക്കവുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അനുമതി നല്‍കുന്ന സമ്മതപത്രം ഒപ്പിട്ടു വാങ്ങി. തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ മുന്‍കൈയിലാണ് കേഡര്‍മാരില്‍ നിന്നും ഭാരവാഹികളില്‍ നിന്നും കത്ത് ശേഖരിച്ചത്.
വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ പാര്‍ട്ടിയില്‍ ആഭ്യന്തര നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആഴ്ചകള്‍ക്ക് മുന്‍പ് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അംഗങ്ങള്‍ക്ക് അപേക്ഷാ ഫോമിന്റെ മാതൃക നല്‍കിയത്. നേതാക്കള്‍ സ്വയം തങ്ങളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെടുന്ന രീതിയിലാണ് സമ്മതപത്രം തയ്യാറാക്കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ ഫോമില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു.
പാര്‍ട്ടി യോഗങ്ങളിലെ ചര്‍ച്ചകളും ആന്തരിക തീരുമാനങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയാല്‍ കര്‍ശനമായ സംഘടനാ നടപടി നേരിടേണ്ടി വരുമെന്ന് നേതൃത്വം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷവും അതൃപ്തിയും പുകയുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്ന വിലയിരുത്തലില്‍, വിഷയം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അതൃപ്തരായ നേതാക്കളുടെ നീക്കം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.