നവജാതശിശുക്കൾക്ക് സ്വർണ മോതിരം; വിജയിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി 15ന്
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച സ്വർണ മോതിരം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാം വീതം തൂക്കമുള്ള സ്വർണ മോതിരങ്ങളാണ് വിതരണം ചെയ്യുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ ജന്മദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 15ന് നടക്കും.
ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്കായി ആകെ 1,28,505 സ്വർണ മോതിരങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ഇതിൽ 89,955 മോതിരങ്ങൾ ജോയ് ആലുക്കാസും 38,550 മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സുമാണ് നിർമിച്ചത്.
തമിഴ്നാട് ജനത വർഷങ്ങളായി നൽകുന്ന പിന്തുണയ്ക്കുള്ള സമ്മാനമായാണ് പദ്ധതിയിൽ പങ്കാളിയാകുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പദ്ധതിയുമായി സഹകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനും വ്യക്തമാക്കി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.