Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പിണറായിക്കെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; എൻ.കെ. പ്രേമചന്ദ്രൻ

പിണറായിക്കെതിരായ ഇഡി നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ; എൻ.കെ. പ്രേമചന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത സി.പി.ഐ.എം നേതാവിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ സി.പി.ഐ.എം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇത് പുതിയ അനുഭവമാണെന്നും വിഷയത്തിൽ പാർട്ടി നയം വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ, മകൾ വീണ ടി., വീണയുടെ ഭർത്താവും സി.പി.ഐ.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകിയിരുന്നു. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇ.ഡി. റിപ്പോർട്ടിലെ ഗുരുതരമായ പരാമർശമെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തലെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകുന്നില്ലെന്നും അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സി.പി.ഐ.എമ്മിന് വിഷയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും നിരവധി കേസുകൾ പുറത്തുവരുമെന്നും ബി.ജെ.പി.-സി.പി.ഐ.എം അന്തർധാരയ്ക്ക് പോറലേറ്റിട്ടുണ്ടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

അതേസമയം, ഇ.ഡിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ നിയമപരമായ തീരുമാനം സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇ.ഡി. നടപടിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനാണ് സി.പി.ഐ.എം തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in