Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു; കോണ്‍ഗ്രസ് കുടുംബത്തിന് തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു; കോണ്‍ഗ്രസ് കുടുംബത്തിന് തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എ.ഐ.സി.സി സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ഇന്‍ ചാര്‍ജ്ജുമായിരുന്ന സൂരജ് ഹെഗ്ഡെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച കരുത്തുറ്റ സംഘാടകനായിരുന്നു സൂരജ് ഹെഗ്ഡെയെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

സൂരജ് ഹെഗ്ഡെയുടെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു യുവതലമുറയെ അദ്ദേഹം വളര്‍ത്തിയെടുത്തതായി രാഹുല്‍ എക്‌സില്‍ കുറിച്ചു. ഹെഗ്ഡെയുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വാക്കുകള്‍:

തന്റെ കൗമാരപ്രായം മുതല്‍ സൂരജിനെ അറിയാമായിരുന്നുവെന്ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചു. 'എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്റേത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ദേവരാജ് അരശിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സൂരജ് നല്‍കിയ സംഭാവനകള്‍ വലുതാണ്,' ഖര്‍ഗെ പറഞ്ഞു.

കെ.സി. വേണുഗോപാലിന്റെ അനുസ്മരണം:

വര്‍ഷങ്ങളോളം പാര്‍ട്ടിയെ നിസ്വാര്‍ത്ഥമായി സേവിച്ച നേതാവായിരുന്നു സൂരജ് ഹെഗ്ഡെയെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ ദൗത്യം എത്തിക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ വെച്ച് ഹെഗ്ഡെയെ കണ്ട കാര്യവും അദ്ദേഹത്തിന്റെ എപ്പോഴുമുള്ള പുഞ്ചിരിയും പ്രോത്സാഹന വാക്കുകളും മറക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര അനുസ്മരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന സൂരജ് ഹെഗ്ഡെ, മികച്ചൊരു മാര്‍ഗദര്‍ശിയായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെങ്ങുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

Related articles

See all
Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Popular News

'ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്ത് ക്രിമിനൽ വിചാരണ ചെയ്യണം'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മല്ല...

Save your stories

Sign in