Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1105 കോടി അനുവദിച്ചു, ജീവനക്കാര്‍ക്ക് ബോണസും അഡ്വാന്‍സും, പെന്‍ഷന്‍ ഒരു മാസവും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി സർക്കാർ 130.31 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ തുക ലഭിക്കും. നാളെ മ...

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1105 കോടി അനുവദിച്ചു, ജീവനക്കാര്‍ക്ക് ബോണസും അഡ്വാന്‍സും, പെന്‍ഷന്‍ ഒരു മാസവും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാധാരണയായി മാസത്തിൽ 25-ാം തീയതിയോടെ ആരംഭിക്കുന്ന പെൻഷൻ വിതരണം ഓണം പ്രമാണിച്ചാണ് നേരത്തെയാക്കിയത്. ഇതിനായി ആകെ 1,105 കോടി രൂപ അനുവദിച്ചു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 630.05 കോടി രൂപയുടെ ഓണം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്തയായി നൽകും. പാർട്ട്ടൈം താത്കാലിക ജീവനക്കാർക്ക് 6,000 രൂപ അഡ്വാൻസ് ലഭിക്കും. ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1,450 രൂപയും സർവീസ് പെൻഷൻകാർക്ക് 1,250 രൂപയുമാണ് ഉത്സവബത്ത. 

പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പ്: കുടിശ്ശിക തീര്‍ക്കുന്നതിനായി 310 കോടി രൂപ അനുവദിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍: 100 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് കുടുംബങ്ങള്‍ക്ക് 1,200 രൂപ വീതം ഓണം ബത്ത നല്‍കാന്‍ 44.24 കോടി അനുവദിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ 70,800 തൊഴിലാളികള്‍ക്കും 1,200 രൂപ വീതം ലഭിക്കും.

സ്‌കൂള്‍ പാചക തൊഴിലാളികള്‍: വര്‍ധിപ്പിച്ച വേതനമടക്കം അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപ അനുവദിച്ചു.

ഓണക്കിറ്റ് വിതരണം: ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 6,07,650 കിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ 5,93,000 കിറ്റുകളേക്കാള്‍ കൂടുതല്‍ സ്റ്റോക്ക് നിലവിലുണ്ടെന്നും 75,885 കാര്‍ഡ് ഉടമകള്‍ ഇതിനോടകം കിറ്റുകള്‍ കൈപ്പറ്റിയെന്നും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോട്ടറി തൊഴിലാളികള്‍: ബോണസ് 1,000 ഉയര്‍ത്തി; സജീവ ഏജന്റുമാര്‍ക്ക് 8,500-ഉം പെന്‍ഷന്‍കാര്‍ക്ക് 3,750-ഉം ലഭിക്കും (26.47 കോടി).

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍: 'സ്‌നേഹസാന്ത്വനം' പദ്ധതിയിലൂടെ സാമ്പത്തിക സഹായത്തിന് 14.40 കോടി.

പട്ടികവര്‍ഗ്ഗ (ST) വിഭാഗം: 60 വയസ്സിന് മുകളിലുള്ള 52,826 പേര്‍ക്ക് 1,000 നിരക്കില്‍ ഓണക്കോടി (5.28 കോടി).

ആശ്വാസകിരണം പദ്ധതി:
കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്കുള്ള പ്രതിമാസ സഹായം 600-ല്‍ നിന്ന് 1,000 ആയി ഉയര്‍ത്തി.

തോട്ടം തൊഴിലാളികള്‍: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 2,000 എക്‌സ്-ഗ്രേഷ്യയും 1,000 മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡും നല്‍കും.




Related articles

See all
Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Save your stories

Sign in