Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചരിത്രം കുറിച്ച് റിഷഭ് പന്ത്: ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്രം കുറിച്ച് റിഷഭ് പന്ത്: ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം

ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ലങ്കൻ പേസർ ലഹിരു കുമാരയുടെ പന്ത് സിക്സറിന് പറത്തിയാണ് പന്ത് ഈ ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ മാത്രം ബാറ്ററാണ് റിഷഭ് പന്ത്.

ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന താരമെന്ന ലോക റെക്കോർഡും പന്ത് സ്വന്തമാക്കി. 51 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളിൽ നിന്നാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. 130 ഇന്നിംഗ്സുകളിൽ നിന്ന് 100 സിക്സ് തികച്ച ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡാണ് പന്ത് മറികടന്നത്. ടെസ്റ്റ് സിക്സറുകളുടെ എണ്ണത്തിൽ ബെൻ സ്റ്റോക്സ് (138), ബ്രണ്ടൻ മക്കല്ലം (107), ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് പന്തിന് മുന്നിലുള്ളത്. കൂടാതെ, ശരാശരി 49.2 പന്തുകളിൽ ഒരു സിക്സ് എന്ന അവിശ്വസനീയമായ നിരക്കിലാണ് പന്ത് സിക്സറുകൾ പായക്കുന്നത്.

ഇന്ത്യൻ താരങ്ങളിലെ സിക്സർ വീരന്മാർ

ഇന്ത്യൻ താരങ്ങളിൽ റിഷഭ് പന്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് 104 ടെസ്റ്റുകളിൽ നിന്ന് 91 സിക്സറുകൾ നേടിയ വീരേന്ദർ സെവാഗാണ്. 67 ടെസ്റ്റുകളിൽ നിന്ന് 88 സിക്സറുകളുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും, 90 ടെസ്റ്റുകളിൽ നിന്ന് 78 സിക്സറുകളുമായി എം.എസ്. ധോണി നാലാം സ്ഥാനത്തുമുണ്ട്. 200 ടെസ്റ്റുകളിൽ നിന്ന് 69 സിക്സറുകൾ നേടിയ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ അഞ്ചാമത്.


Related articles

See all
Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in