Logo
CHANGE MODE
Fri, Jun 05, 2026 • 05:41 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കേന്ദ്ര ബജറ്റ് 2026: കേരളത്തിന് വൻ അവഗണന; കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് വ്യാപക പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 01, 2026
1 min read Updated: June 04, 2026
Share:

കേന്ദ്ര ബജറ്റ് 2026: കേരളത്തിന് വൻ അവഗണന;  കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് വ്യാപക പ്രതിഷേധം

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേറ്റു. അയൽ സംസ്ഥാനങ്ങൾക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും വലിയ പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും പാടെ തഴയപ്പെട്ടു. വൻകിട പദ്ധതികളൊന്നും ഇല്ലാത്തത് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ ബാധിക്കുമെന്ന ആക്ഷേപം ശക്തമാണ്.

എയിംസ് ഇത്തവണയും വിദൂരമായി

കേരളത്തിന്റെ ദശകങ്ങളായുള്ള സ്വപ്നമായ എയിംസ് (AIIMS) ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചില്ല. ആരോഗ്യരംഗത്തെ കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഒരു എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്. ഭൂമി കണ്ടെത്തിയിട്ടും പദ്ധതിക്ക് അനുമതി നൽകാത്തത് രാഷ്ട്രീയ വിവേചനമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിക്കുന്നു. ശബരി റെയിൽ പദ്ധതിക്കും അതിവേഗ റെയിൽ ഇടനാഴികൾക്കും ബജറ്റിൽ പച്ചക്കൊടി കാട്ടിയില്ല.

കർഷകർക്കും പ്രവാസികൾക്കും നിരാശ

ലക്ഷക്കണക്കിന് റബ്ബർ കർഷകർ കാത്തിരുന്ന താങ്ങുവില വർദ്ധനവോ പ്രത്യേക സബ്സിഡിയോ ബജറ്റിൽ ഉണ്ടായില്ല. നാണ്യവിളകളുടെ കാര്യത്തിൽ കേന്ദ്രം തുടരുന്ന നിസ്സംഗത ഇത്തവണയും ആവർത്തിച്ചു. ഇതിനുപുറമെ, പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യവും കേന്ദ്രം ചെവികൊണ്ടില്ല. കാർഷിക മേഖലയിലെ ആധുനികവൽക്കരണത്തിന് പ്രത്യേക വിഹിതം ലഭിക്കാത്തത് തിരിച്ചടിയാകും.

സാമ്പത്തിക പ്രതിസന്ധിയും ജി.എസ്.ടി വിഹിതവും

സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സഹായകമായ പ്രഖ്യാപനങ്ങളൊന്നും ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ നീക്കുമെന്നോ ജി.എസ്.ടി വിഹിതത്തിൽ വർദ്ധനവുണ്ടാകുമെന്നോ ഉള്ള പ്രതീക്ഷകളും അസ്ഥാനത്തായി. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനം സംസ്ഥാന ധനവകുപ്പ് ഉന്നയിക്കുന്നുണ്ട്.

 തിരുവനന്തപുരത്തെ അവഗണിച്ചു

തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. മെട്രോ റെയിൽ രണ്ടാം ഘട്ടം, സ്മാർട്ട് സിറ്റി നവീകരണം എന്നിവയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ലോകമെമ്പാടും ചർച്ചയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് പ്രത്യേക ഗ്രാൻഡ് അനുവദിക്കാത്തതും വിഴിഞ്ഞത്തെ ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു

വികസന ഭൂപടത്തിൽ കേരളത്തെ മനപ്പൂർവ്വം ഒഴിവാക്കി മുന്നോട്ട് പോകുന്ന കേന്ദ്ര നിലപാട് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾക്കുള്ളത്. വരും ദിവസങ്ങളിൽ പാർലമെന്റിന് അകത്തും പുറത്തും ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്ന് ഉറപ്പാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10