ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകൾ കാടുകയറിയ നിലയിൽ; അനർഹർ ലിസ്റ്റിൽ കയറിക്കൂടിയെന്ന് നാട്ടുകാർ
Jaihind TV News Report
Jaihind TV Web Desk
September 05, 2022
1 min read
•
Updated: June 10, 2026
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ പണിത വീടുകൾ ആൾ താമസമില്ലാതെ കാടുകയറിയ നിലയിൽ. വ്യക്തി താൽപ്പര്യങ്ങൾ മുൻ നിർത്തി അനർഹർക്ക് നൽകിയ വീടുകളാണ് താമസമില്ലാതെ ഇപ്പോൾ കാടുകയറി കിടക്കുന്നത്. അടച്ചുറപ്പുള്ള വീടുകളില്ലാതെ പല കുടുംബങ്ങളും പ്ലാസ്റ്റിക്ക് കുടിലുകളിൽ അന്തിയുറങ്ങുന്ന വാർത്തകൾ പുറത്തു വരുമ്പോഴാണ് ഇടുക്കി വാത്തിക്കൂടി പഞ്ചായത്തിലെ ഈ സംഭവം.
പെരുത്തൊട്ടി വാർഡിൽ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് സർക്കാരിന്‍റെ പദ്ധതി പ്രകാരം ലഭിച്ച മൂന്നു വീടുകളാണ് താമസമില്ലാതെ കാടു കയറി നശിക്കുന്നത്. ഭവന രഹിതരായ പല നിർദ്ധന കുടുംബങ്ങളെയും മനപ്പൂർവം ഒഴിവാക്കി മാനദണ്ഡങ്ങൾ പരിഗണിക്കാതെ അർഹതയില്ലാത്തവർക്ക് ഭരണ സമിതിയുടെ പ്രത്യേക വ്യക്തി താൽപര്യപ്രകാരം വീട് നൽകിയെന്നും മുൻപ് ആരോപണമുയർന്നിരുന്നു. അടിയന്തിരമായി വീട് ഏറ്റെടുത്ത് അർഹരായ കുടുംബങ്ങൾക്ക് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10