തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി
Jaihind TV News Report
Jaihind TV Web Desk
February 24, 2021
1 min read
•
Updated: June 06, 2026
ന്യൂഡൽഹി : കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഉമ്മന്‍ ചാണ്ടിക്ക് നിർണായക ചുമതല നൽകി എ.ഐ.സി.സി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുമായുളള സീറ്റ് വിഭജന ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയെയും രണ്‍ദീപ് സിംഗ് സുർജെവാലയെയും എ.ഐ.സി.സി നേതൃത്വം ചുമതലപ്പെടുത്തി. ചർച്ചകള്‍ക്കായി ഇരുവരും ചെന്നൈയിലെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നേട്ടമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ഫലപ്രദമായി തുടരുകയാണ് ലക്ഷ്യം. പുതുച്ചേരിയിൽ സഖ്യം തുടരാനുള്ള സാധ്യതയും തേടും. ഡി.എം.കെയുമായുളള ചർച്ചയ്‌ക്ക് മുമ്പ് ഉമ്മൻ ചാണ്ടിയും സുർജേവാലയും ഉൾപ്പെടെയുളളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മണ്ഡലങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10