Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സപ്ലൈകോയുടെ ഓണം ധമാക്ക: അത്തം മുതൽ തിരുവോണം വരെ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും ഗിഫ്റ്റ് കാർഡുകളും!

സപ്ലൈകോയുടെ ഓണം ധമാക്ക: അത്തം മുതൽ തിരുവോണം വരെ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും ഗിഫ്റ്റ് കാർഡുകളും!

ദുർബലവിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റിനു പുറമെ, ജനങ്ങൾക്കായി 1000 രൂപ വിലയുള്ള 'അത്തം' ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ രംഗത്തെത്തുന്നു. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുള്ള 21 സാധനങ്ങൾ ഉൾപ്പെടുന്ന ഈ കിറ്റ് സപ്ലൈകോയുടെ എല്ലാ വിപണനശാലകളിലും ലഭ്യമാകുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അറിയിച്ചു.

ഇതിനുപുറമെ, സമ്പൂർണ്ണ ഓണസദ്യയ്ക്ക് ആവശ്യമായ ഉൽപ്പന്നങ്ങളും പ്രമുഖ ബ്രാൻഡഡ് സാധനങ്ങളും ഉൾപ്പെടുത്തി രണ്ട് പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ വിപണിയിലെത്തിക്കുന്നുണ്ട്. 25 ഇനങ്ങൾ അടങ്ങിയ 'ഉത്രാടം കിറ്റ്' 1500 രൂപയ്ക്കും, 30 ഇനങ്ങൾ ഉൾപ്പെടുന്ന പ്രീമിയം 'തിരുവോണം കിറ്റ്' 2000 രൂപയ്ക്കുമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

കുറഞ്ഞ ചെലവിൽ പ്രീമിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി 299 രൂപയുടെ 'ശബരി സിഗ്നേച്ചർ കിറ്റും' അവതരിപ്പിച്ചിട്ടുണ്ട്. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി ഉൾപ്പെടെയുള്ള ഒൻപത് ശബരി പ്രീമിയം ഉൽപ്പന്നങ്ങളാണ് ഇതിലുള്ളത്. കൂടാതെ 500, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും സമ്മാനക്കൂപ്പണുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in