ദുൽഖർ സൽമാൻ പാടിയ ‘ലൂസർ’ പുറത്ത്; ‘ഐ ആം ഗെയിം’ രണ്ടാം ഗാനത്തിന് ആവേശകരമായ വരവേൽപ്പ്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം ‘ലൂസർ’ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാൻ തന്നെയാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനത്തിന് സുഹൈൽ കോയയാണ് വരികൾ എഴുതിയത്.
കെ. ബാലസാരംഗനും ജേക്സ് ബിജോയും ഗാനത്തിന്റെ പിന്നണിയിൽ ശബ്ദം നൽകിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ‘ലൂസർ’ പുറത്തിറങ്ങിയത്.
സ്റ്റൈലിഷ് മേക്കിങ്ങും ത്രസിപ്പിക്കുന്ന ഈണവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. യുവ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള എനർജറ്റിക് ട്രീറ്റ്മെന്റിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സ്റ്റൈലിഷ് മൂഡും വേറിട്ട ലോകവും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് ‘ലൂസർ’ എത്തുന്നത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ 2026 സെപ്റ്റംബർ 3ന് ആഗോളതലത്തിൽ മെഗാ റിലീസായി തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പ്രീ-റിലീസ് ഇവന്റും ഓഗസ്റ്റ് 29ന് വൈകിട്ട് ആറിന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. റെക്കോർഡ് റിലീസിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും ‘മഴവില്ലായേ’ എന്ന ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. തകർപ്പൻ ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ വലിയ തിയറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്ന സൂചന നൽകിയിരുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ‘ഐ ആം ഗെയിം’ ദുൽഖർ സൽമാന്റെ 40-ാം ചിത്രമാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.മെഗാ ബ്ലോക്ക്ബസ്റ്റർ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
അണിയറപ്രവർത്തകർ
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
പ്രൊഡക്ഷൻ ഹെഡ്: സുജയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സുഹൈൽ കോയ
VFX: തൗഫീഖ് - എഗ്‌വൈറ്റ്
പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
പി.ആർ.ഒ: ശബരി
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.