Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോന്നിയിലെ ബി.ജെ.പി - സി.പി.എം ബന്ധം വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് ഡോ. ശൂരനാട് രാജശേഖരന്‍

കോന്നിയിലെ ബി.ജെ.പി - സി.പി.എം ബന്ധം വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് ഡോ. ശൂരനാട് രാജശേഖരന്‍
കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി - സി.പി.എം ബന്ധമെന്നും ഇതിനെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍. ലാവ്‌ലിന്‍ കേസിലെ ബി.ജെ.പി സി.പി.എം രഹസ്യധാരണ പ്രകാരമാണ് കെ. സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായത്. ഈ രഹസ്യധാരണയുടെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കോന്നിയില്‍ BJP - CPM ബന്ധം - ഡോ. ശൂരനാട് രാജശേഖരന്‍ .പ്രീയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ ഒരു നിമിഷം ചിന്തിക്കൂ'.. 2016-ല്‍ മഞ്ചേശ്വരം നീയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിനാണ്... അവിടെ നിന്നാണ് 20,748 വോട്ടിന്റെ വമ്പന്‍ ഭൂരി പക്ഷത്തില്‍ UDF സ്ഥാനാര്‍ത്ഥി ശ്രീ.അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ സുരേന്ദ്രന്‍ മല്‍സരിക്കാനിറങ്ങുന്നത്. ലാവ് ലിന്‍ കേസിലെ BJP - CPM രഹസ്യ ധാരണ പ്രകാരമാണ് ഒട്ടും ജയസാധ്യത ഇല്ലാത്ത കോന്നിയില്‍ CPM ന്റെ ഒത്താശയോടു കൂടിയുള്ള സുരേന്ദ്രന്റെ രംഗപ്രവേശം... CPM വോട്ടുകള്‍ BJP സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ വോട്ട് പെട്ടിയില്‍ വീഴാനുള്ള ഈ രഹസ്യധാരണയുടെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനും BJP കേന്ദ്ര നേതൃത്വവുമാണ്.... പ്രീയപ്പെട്ട മുഖ്യമന്ത്രി, അങ്ങും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേന്ദ്രനുമായുണ്ടാക്കിയ രഹസ്യധാരണകള്‍ കോന്നിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയും എന്ന് മാത്രം ഞാന്‍ ഓര്‍മപ്പെടുത്തട്ടെ

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in