ശബരിമല ദർശന സമയം വർദ്ധിപ്പിക്കാൻ കഴിയില്ല; തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ
Jaihind TV News Report
Jaihind TV Web Desk
December 09, 2023
1 min read
•
Updated: June 05, 2026
കൊച്ചി : നിലവിലെ സാഹചര്യത്തിൽ ശബരിമല ദർശന സമയം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. രണ്ട് മണിക്കൂർ കൂടി ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന് കോടതി ചോദിച്ചിരുന്നു. വിശ്രമകേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്സിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ. ഡി. ജി. പി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് പോലീസിന് നിർദേശം നൽകി.
ഓൺലൈൻ ബുക്കിങ് അടക്കമുള്ള കാര്യങ്ങളിൽ എങ്ങനെ നിയന്ത്രണം കൊണ്ടുവരാം എന്നതിൽ എ.ഡി.ജി.പി തിങ്കളാഴ്ച്ച റിപ്പോർട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. തിരക്ക് നിയന്ത്രണത്തിനായി 1203 പൊലീസുകാർ, 40 ദുരന്തനിവാരണ സേന , എന്നിവർ സന്നിധാനത്തുണ്ടെന്ന് സംസ്ഥാന സർക്കാരും, നിലവിൽ 113 റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങളെ വിന്യസിച്ചിട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും ഹൈക്കോടതിയെ അറിയിച്ചു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10