കനത്ത മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശത്തും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മോശം കാലാവസ്ഥ കണക്കിലെടുത്ത് വിനോദസഞ്ചാര മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിനും അതത് ജില്ലകളിലെ ഡി.ടി.പി.സി.കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം കൈമാറി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് സാഹസിക വിനോദങ്ങള്‍ക്കും മലയോര, ജലാശയ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.