Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി വിവാദത്തിന് പിന്നാലെ കായിക ഉച്ചകോടിയിലും അടിമുടി ദുരൂഹത; 3.62 കോടി എൽഡിഎഫ് സർക്കാർ ധൂർത്തടിച്ചതായി ആരോപണം

മെസ്സി വിവാദത്തിന് പിന്നാലെ കായിക ഉച്ചകോടിയിലും അടിമുടി ദുരൂഹത; 3.62 കോടി എൽഡിഎഫ് സർക്കാർ ധൂർത്തടിച്ചതായി ആരോപണം

മെസ്സി വിവാദങ്ങൾക്ക് പിന്നാലെ എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയും  വലിയ വിവാദത്തിലേക്കും സംശയ നിഴലിലേക്കും വഴിവെച്ചിരിക്കുകയാണ്. വലിയ പ്രഖ്യാപനങ്ങളോടെയും അവകാശവാദങ്ങളോടെയും സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിക്കായി 3.62 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എന്നാൽ ഇത്രയും തുക ചെലവഴിച്ചിട്ടും യാതൊരുവിധത്തിലുള്ള വ്യക്തമായ പുരോഗതിയും ഇല്ലാത്തത് മുന്‍ സർക്കാരിന്റെ ധൂർത്താണെന്ന വിമർശനത്തിന് ആക്കം കൂട്ടുന്നു.

ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 4500 കോടി രൂപയുടെ സ്വകാര്യ-പൊതു നിക്ഷേപങ്ങളും പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങളും എത്തിക്കുമെന്നായിരുന്നു മുന്‍ സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയും യഥാർത്ഥ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ യാഥാർത്ഥ്യമാകാതിരിക്കുകയും ചെയ്തതോടെ ഉച്ചകോടിയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ഒരൊറ്റ പരിപാടിയിലൂടെ കോടിക്കണക്കിന് രൂപയുടെ പൊതുപണം ധൂർത്തടിച്ചെന്നാണ് വിവിധ കോണുകളും ആരോപിക്കുന്നത്. കായിക മേഖലയുടെ വികസനത്തിനെന്ന പേരിൽ സംഘടിപ്പിച്ച ഉച്ചകോടി പദ്ധതികൾ യാതൊരു ഫലവും കണ്ടില്ലെന്ന് മാത്രമല്ല, സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന വിലയിരുത്തലിലാണ് പൊതുസമൂഹം.

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Save your stories

Sign in