Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും ഓണാഘോഷം; 250 കുട്ടികൾക്കായി 2 ലക്ഷം രൂപ അനുവദിച്ചു

സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും ഓണാഘോഷം; 250 കുട്ടികൾക്കായി 2 ലക്ഷം രൂപ അനുവദിച്ചു


തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും ഓണം ആഘോഷിക്കാൻ പ്രത്യേക ധനസഹായം. സംസ്ഥാനത്തെ 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്കായി രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചു. 

ഓണക്കാലത്തും സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് ആഘോഷത്തിന്റെ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക തുക അനുവദിച്ചത്. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ രണ്ട് ലക്ഷം രൂപ അനുവദിച്ചത.

സംസ്ഥാനത്തെ 16 സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്കായി ഓണസദ്യ ഒരുക്കും. കൂടാതെ ഔട്ടിംഗിനും സിനിമ കാണുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തും. ഓണദിനങ്ങളിലും തുടർന്നും കുട്ടികൾക്ക് സന്തോഷകരമായ അനുഭവം ഒരുക്കുന്നതിനാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 250 കുട്ടികൾക്കും ഓണത്തിന്റെ ആഘോഷവും കൂട്ടായ്മയും സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in