ലഖിംപൂരില്‍ കർഷകർക്കിടയില്‍ വാഹനമിടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്തുവിട്ടു ; പ്രിയങ്കാ ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍
Jaihind TV News Report
Jaihind TV Web Desk
October 05, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു.അതേസമയം പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.
https://twitter.com/INCIndia/status/1445087199653888009?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1445087199653888009%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FINCIndia2Fstatus2F1445087199653888009widget%3DTweet
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10