പാലക്കാട്ടെ പാതിരാ റെയ്ഡ് ; കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ് നേതാക്കള്‍, എസ്പി ഓഫീസിലേക്കുളള പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞ് പോലീസ്
Jaihind TV News Report
Jaihind TV Web Desk
November 06, 2024
1 min read
•
Updated: June 05, 2026
പാലക്കാട്: പാലക്കാട് അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് എസ്പി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.
200ലധികം പൊലീസുകാരെയാണ് എസ്പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. ബാരിക്കേഡിന് അപ്പുറമായും നിരവധി പൊലീസുകാരെ നിയോഗിച്ചു. പാലക്കാട് എസ് പി ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണുള്ളത്. എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാര്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനിലേയും ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. മാര്‍ച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10