Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിനോദിനിയെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയും മന്ത്രിയും നല്‍കിയ ഉറപ്പ് പാലിച്ചു, കുടിശിക വന്ന മൂന്ന് മാസത്തെ ധനസഹായവും കൈമാറി, ജൂണിലെ തുകയും ഉടൻ ലഭിക്കും

വിനോദിനിയെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയും മന്ത്രിയും നല്‍കിയ ഉറപ്പ് പാലിച്ചു, കുടിശിക വന്ന മൂന്ന് മാസത്തെ ധനസഹായവും കൈമാറി, ജൂണിലെ തുകയും ഉടൻ ലഭിക്കും

പാലക്കാട്: ചികിത്സാ പിഴവു കാരണം കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും ധനസഹായം കൈമാറി. വനിതാ ശിശു വികസന വകുപ്പ് വഴി നല്‍കി വന്ന സഹായം ലഭിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്  വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് മുടക്കം വന്ന സഹായം എത്രയും വേഗം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിശിക വന്ന മൂന്ന് മാസത്തെയും ആകെ തുകയായ 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടില്‍ ഇന്ന് ലഭിച്ചു. 

വിനോദിനിയുടെ ഭാവി മുന്‍നിര്‍ത്തിയും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുമാണ് യുഡിഎഫ് സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് വഴി പ്രതിമാസം ധനസഹായം അനുവദിച്ചത്. എന്നാല്‍ അതിനിടയില്‍ ആ സഹായം മുടങ്ങുകയും പിന്നീട് മുഖ്യമന്ത്രി വിഡി സതീശന്റെയും മന്ത്രി ബിന്ദു കൃഷ്ണയുടെയും ഇടപെടലുകള്‍ വഴി മാസ കുടിശ്ശിക നല്‍കുകയുമായിരുന്നു.

അതേസമയം ഈ മാസത്തെ ധനസഹായം ഉടന്‍ തന്നെ വിനോദിനിക്ക് ലഭ്യമാക്കുമെന്നും, തുടര്‍ന്നുളള മാസങ്ങളില്‍ ഒരു കാരണവശാലും ധനസഹായം മുടങ്ങാതെ കൃത്യമായി കുട്ടിയുടെ കൈകളില്‍ ലഭിക്കുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ചികിത്സാ പിഴവിലൂടെ കൈ നഷ്ടപ്പെട്ട കുട്ടിയുടെ ജീവിതത്തോട് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഇതോടെ പാലിക്കപ്പെട്ടിരിക്കുന്നത്. 

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in