Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം: പ്രധാന സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തി; ഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തല്

ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം: പ്രധാന സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തി; ഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തല്

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും തല്ലിച്ചതച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രധാന  സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി. ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ദൃശൃ മാധ്യമപ്രവര്‍ത്തകന്‍ ജോജി മോന്റെ  മൊഴിയാണ് എടുത്തത്. മര്‍ദനമേറ്റ എ.ഡി. തോമസ് എംഎല്‍ എ, അഡ്വ. അജയ് ജ്യൂവല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. മൊഴിനല്‍കാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയ കാര്യം ഉള്‍പ്പെടെ ജോജിമോന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ അന്വേഷണ സംഘം കൈമാറിയ ഫയലുകള്‍ പരിശോധിച്ചിരുന്നു. ദൃശൃങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കി മര്‍ദിച്ച ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരെ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ സുരക്ഷാസംഘത്തിലെ മറ്റുദ്യോഗസ്ഥരെയും വിളിച്ചുവരുത്തും മുന്‍ അന്വേഷണ ഉദ്യാഗസ്ഥരുടെയും മൊഴിയെടുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മര്‍ദന ദൃശ്യമടങ്ങിയ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ നോട്ടീസ് നല്‍കി. ആദ്യ മന്ത്രിസഭ യോഗമാണ് ഗണ്‍മാന്‍മാരുടെ മര്‍ദ്ദനഞ്ഞക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എസ് പി എം.പി. ഷൗക്കത്തലിയുടെ മേല്‍നോട്ടത്തിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേത്യത്വത്തിലും പ്രത്യേക സംഘത്തെ നിയോഗിച്ചത്. 2023 ഡിസംബര്‍ 15 നാണ് ആലപ്പുഴയില്‍ മര്‍ദനം നടന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in