ദുബായില്‍ ഇനി ആഴ്ചയില്‍ മൂന്നു ദിവസം അവധി;നടപടി വേനല്‍ച്ചൂട് കനത്തതോടെ; പുതിയ സംവിധാനം നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം
വേനല്‍ച്ചൂട് കനത്തതോടെ , ദുബായില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധി എന്ന ഫ്‌ളെക്‌സിബിള്‍ സമ്മര്‍ പ്രഖ്യാപിച്ചു. പുതിയ സംവിധാനം ജൂണ്‍ 29 മുതല്‍ സെപ്റ്റംബര്‍ 10 വരെ നടപ്പാക്കും. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണിതെന്ന് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സ്വകാര്യ മേഖലയെ കുറിച്ച് നിലവില്‍ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം മുന്‍നിര്‍ത്തിയാണിത്. ഇതോടൊപ്പം, കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ഒരുക്കുന്നു. രണ്ടു രീതിയില്‍ ഫ്‌ളെക്‌സിബിള്‍ സമ്മര്‍ നടപ്പാക്കും. ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച ദിവസം നാലര മണിക്കൂറും ജോലി ചെയ്താല്‍ മതി.
അതേസമയം, രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ എട്ട് മണിക്കൂര്‍ വീതം ജോലി ചെയ്യണം. ഇവര്‍ക്ക് വെള്ളിയാഴ്ച പൂര്‍ണ അവധി ലഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ പൊതുഅവധിക്ക് പുറമെ, വെള്ളിയാഴ്ചയും അവധി ലഭിച്ച്, ആഴ്ചയില്‍ മൂന്ന് ദിവസം അവധി നേടാം. ഓഫീസുകളുടെ പ്രവര്‍ത്തനസ്വഭാവം അനുസരിച്ച് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള , വര്‍ക്ക് ഫ്രം ഹോമും ഇതോടൊപ്പം അനുവദിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.