Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദുബായില്‍ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്

ദുബായില്‍ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്

ദുബായ്: വാഹന തിരക്കേറിയ ദുബായിലെ ജബല്‍ അലി റോഡില്‍  കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഇവര്‍ ഏതെല്ലാം രാജ്യക്കാരാണെന്ന് വ്യക്തമല്ല. അതേസമയം, ബസ് റോഡിന് നടുവില്‍ സാങ്കേതിക തകരാര്‍ മൂലം വഴിയില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നാണ് അപകടം. 

പിന്നാലെ വന്ന കാറും മറ്റ് രണ്ട് ബസുകളും പെട്ടെന്ന് ബ്രേക്ക് ചെയ്ത , വെട്ടിച്ച് മാറ്റുമ്പോള്‍, വാഹനങ്ങള്‍ പിന്നിലിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു. എന്നാല്‍, അപകടം നടന്ന ദിവസവും സമയവും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.  ഇതിനിടെ, ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തുന്നതിന് 500 ദിര്‍ഹം പിഴയ്ക്ക് പുറമേ, ഇനി 1,000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ചുമത്തുമെന്ന് പൊലീസ്  അറിയിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

ദുബായ് സ്‌ഫോടനം : തെറ്റായ വാര്‍ത്ത നല്‍കിയതില്‍ അന്വേഷണം തുടങ്ങി ; മാധ്യമ സംഘത്തെ വിളിച്ച...