'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ
Jaihind TV News Report
Jaihind TV Web Desk
September 20, 2026
1 min read
കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി മഹാരാജാസ് കോളജിൽ നടന്ന സമ്മേളനത്തിന് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി, പരുക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10