Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക ഗതാഗത നിയന്ത്രണം

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക ഗതാഗത നിയന്ത്രണം

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് നഗരത്തിലെ പ്രധാന പാതകളിൽ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേവൽ ബേസ്, തേവര, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, മാധവ ഫാർമസി, കച്ചേരിപ്പടി, കലൂർ, കലൂർ-പേരണ്ടൂർ റോഡ്, ദേശാഭിമാനി-പുന്നയ്ക്കൽ റോഡ്, ഇടപ്പള്ളി-ചങ്ങമ്പുഴ റോഡ്, ബി.ടി.എസ്. റോഡ്, ഇടപ്പള്ളി മഠം ജങ്ഷൻ, ചങ്ങമ്പുഴ-ബി.ടി.എസ്. ജങ്ഷൻ റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുണ്ടാകുക.

ഇതിനുപുറമെ ആലുവ-പാലാരിവട്ടം പി.ഡബ്ല്യു.ഡി. റോഡിൽ ഭാഗികമായും നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രിയുടെ സുരക്ഷ മുൻനിർത്തി കൊച്ചി നഗരപരിധിയിൽ സമ്പൂർണ ഡ്രോൺ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കൊച്ചി സിറ്റി പോലീസ് അഭ്യർത്ഥിച്ചു.


Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

അളവില്‍ കവിഞ്ഞ മദ്യം കൈവശം വച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

Popular News

മെസ്സിയുടെ പേരിൽ തട്ടിപ്പ്: 'റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസ് തുറക്കണമെന്ന് പല തവണ പറഞ്ഞു തുറന...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്; അഞ്ച് കേന്ദ്രങ്ങളിൽ എസ്.ഐ.ടി പരിശോധന, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊ...