ഇനി , രജിസ്‌ട്രേഷന്‍ ഇല്ലാതെ ഏത് പ്രായകാര്‍ക്കും പള്ളി സമയത്ത് എത്തി ആരാധന നടത്താനാകും. അതേസമയം, കുര്‍ബാന സമയക്രമം പൂര്‍ണ്ണ തോതില്‍ ആകുന്നത് , ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതലാണെന്ന് ,ദുബായ് പള്ളി അധികൃതര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. വിശ്വാസികള്‍ പൂര്‍ണ്ണ തോതില്‍ തിരിച്ചെത്തുമ്പോള്‍, പരസ്പരം ബഹുമാനം, പരിഗണന, കരുതല്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി.
ദുബായ് കത്തോലിക്ക പള്ളി പൂര്‍ണ്ണമായും തുറന്നു : ഇനി ആര്‍ക്കും എപ്പോഴും വരാം ; രജിസ്‌ട്രേഷന്‍ ആവശ്യമില്ല
ദുബായ് : വിശ്വാസികള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ, ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി പൂര്‍ണ്ണ തോതില്‍ വിശ്വാസികള്‍ക്കായി തുറന്നു. മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ മൂലമാണ്, ഏപ്രില്‍ മാസം മുതല്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി പ്രായപരിധി , ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിവ ഇല്ലാതെ തന്നെ വിശ്വാസികള്‍ക്ക് പളളിയില്‍ പ്രവേശിക്കാനാകും.
ദുബായ് ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയും ജബല്‍ അലിയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കത്തോലിക്കാ പള്ളിയും ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്ക് ലഭിക്കുന്ന, ക്യു ആര്‍ കോഡ് സഹിതം മാത്രമാണ് വെള്ളി, ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. കുട്ടികള്‍ക്ക് അന്നും പ്രവേശനം നല്‍കിയിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച ഒഴിവാക്കി, ശനി, ഞായര്‍ ദിവസങ്ങള്‍ മാത്രമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.