Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫുട്ബോള്‍ താരം റിജോണ്‍ ജോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അനുശോചിച്ചു

ഫുട്ബോള്‍ താരം റിജോണ്‍ ജോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അനുശോചിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് എഫ്.സി ഫുട്‌ബോള്‍ ടീമിലെ പ്രതിരോധ താരവും തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയുമായ റിജോണ്‍ ജോസിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി.2024-ലെ പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു റിജോണ്‍. 

കേരളത്തിലെ ഫുട്‌ബോള്‍ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കായികപ്രതിഭയായ അദ്ദേഹം രാജ്യത്തെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പുതിയ സൂപ്പര്‍ ലീഗ് സീസണിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം കായികലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.   റിജോണിനൊപ്പം അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സഹതാരവും സന്തോഷ് ട്രോഫി കളിക്കാരനുമായ ഗനി അഹമ്മദ് നിഗം എത്രയും വേഗം പൂര്‍ണ്ണ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു. റിജോണ്‍ ജോസിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കായികപ്രേമികളുടെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരി...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in