ദുബായ് : സൗദി അറേബ്യ, യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം. യുഎസ് എംബസികളാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. സൗദി-ഹൂതി സംഘര്‍ഷത്തെ തുടര്‍ന്നാണ് അടിയന്തര സന്ദേശം. അതേസമയം, സൗദി-ഹൂതി സംഘര്‍ഷം വീണ്ടും രൂക്ഷമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഇറാന്‍, ഇറാഖ്, ലബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ, അമേരിക്കന്‍ പൗരന്മാരോട് , ജാഗ്രത പാലിക്കാനാണ് യുഎസ് നിര്‍ദ്ദേശിച്ചത്. വിമാന യാത്രകളില്‍ അതീവ ജാഗത്ര വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം