Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത്രം

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കാൻ സർക്കാർ ആലോചന. നിലവിലെ രാത്രി 12 മണിവരെയുള്ള സമയക്രമത്തിൽ മാറ്റം വരുത്തി, ബാറുകൾ രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത്രം പ്രവർത്തിപ്പിക്കുന്ന രീതിയിലേക്ക് സമയപരിധി പുനഃക്രമീകരിക്കാനാണ് നീക്കം നടക്കുന്നത്. വരാനിരിക്കുന്ന പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 23 മുതൽ 28 വരെ വിവിധ സംഘടനകളുമായി സർക്കാർ വിഷയം ചർച്ച ചെയ്യും.

ബാറുകളിലെ തൊഴിലാളികളുടെ അമിത ജോലിഭാരവും രാത്രി വൈകിയുള്ള യാത്രയിലെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്. രാത്രി വൈകിയുള്ള ബാറുകളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും വിവിധ സംഘടനകൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത ശേഷമായിരിക്കും ബാർ സമയക്രമത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.

Related articles

See all
Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...