Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാകാതെ മന്ത്രി എസ്. കീര്‍ത്തന

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാകാതെ മന്ത്രി എസ്. കീര്‍ത്തന

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്ന 'സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍' കൈവശമില്ലാത്തതിനാല്‍ മന്ത്രി എസ്. കീര്‍ത്തനയ്ക്ക് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തമിഴ് വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ചടങ്ങിലാണ് അവസാന നിമിഷം കീര്‍ത്തനയ്ക്ക് അബദ്ധം പിണഞ്ഞത്.

സത്യപ്രതിജ്ഞയ്ക്കായി നിയമസഭാ സെക്രട്ടറി കെ. ശ്രീനിവാസന്‍ കീര്‍ത്തനയുടെ പേര് വിളിച്ചതിനെത്തുടര്‍ന്ന് അവര്‍ പോഡിയത്തിന് അടുത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ചട്ടപ്രകാരം ഹാജരാക്കേണ്ട തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോഴാണ് അത് കൈവശമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ അനുവദിക്കാതെ കീര്‍ത്തനയെ മടക്കി അയച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ശിവകാശി മണ്ഡലത്തില്‍ നിന്നാണ് കീര്‍ത്തന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോകന്‍ ജിയെ 11,670 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കീര്‍ത്തനയുടെ വിജയം. ഈ മണ്ഡലത്തിലെ മുന്‍ മന്ത്രിയും എ.ഐ.എ.ഡി.എം.കെ പ്രമുഖനുമായ കെ.ടി. രാജേന്ദ്രബാലാജി മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

"പുതിയ തലമുറ, പുതിയ ശബ്ദം"; മുഖ്യമന്ത്രിയായ വിജയിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Popular News

"എന്റെ സഹോദരൻ": രാഹുലിനെ ചേർത്തുപിടിച്ച് വിജയ്; തമിഴകത്ത് കൗതുകമായി 'ബ്രോമാൻസ്' രാഷ്ട്രീയം

Save your stories

Sign in