Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മെഡിക്കല്‍ കോളേജ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ ഡിവൈഎഫ്ഐക്കാരെ വെറുതെ വിട്ടു

മെഡിക്കല്‍ കോളേജ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ ഡിവൈഎഫ്ഐക്കാരെ വെറുതെ വിട്ടു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായിരുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുണ്‍ ഉള്‍പ്പെടെ പ്രതികളായ ഏഴു പേരും ഡി. വൈ.എഫ് ഐ പ്രവര്‍ത്തകരാണ്. സന്ദര്‍ശനെത്തിനെത്തിയ ആളുകളെ തടഞ്ഞതിനാണ് സുരക്ഷ ജീവനക്കാരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മൂന്ന് ജീവനക്കാരെ മര്‍ദിച്ചിരുന്നു. സംഭവം അന്നേ വിവാദമായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ. അരുണ്‍, മേഖലാ സെക്രട്ടറി എം.കെ. അഷിന്‍, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, സജിന്‍, നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്. സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എന്‍. ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവരാണഅ മര്‍ദ്ദനമേറ്റവര്‍.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in