Logo
Sun, Jul 05, 2026 • 01:12 PM
LIVE TV
Watch

No business videos available

No Middle East videos available

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് ആനുകൂല്യം തേടി നടന്‍ മോഹന്‍ലാല്‍; കൈവശം രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളും, വിവരങ്ങൾ വനംവകുപ്പിന് കൈമാറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 05, 2026
1 min read
SHARE:
SAVE: Login to save

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് ആനുകൂല്യം തേടി നടന്‍ മോഹന്‍ലാല്‍;  കൈവശം രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളും, വിവരങ്ങൾ വനംവകുപ്പിന് കൈമാറി

കൊച്ചി: വിവാദമായ ആനക്കൊമ്പ് കേസിൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും കരകൗശല വസ്തുക്കളുടെയും വിവരങ്ങൾ നടൻ മോഹൻലാൽ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്റെ ഈ നീക്കം. കഴിഞ്ഞ മാർച്ചിൽ മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുടർനടപടികൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളുമാണ് നിലവിൽ മോഹൻലാലിന്റെ കൈവശമുള്ളത്.

 2011 ഡിസംബർ 21-ന് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ ആദ്യമായി കണ്ടെത്തിയത്. ഇവ കൈവശം വയ്ക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

തുടർന്ന് 2015-ൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികൾ അന്നത്തെ സർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നതിനുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സർക്കാ‍ർ നടന് അനുവദിക്കുകയും ചെയ്തു. എന്നാൽ, സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഹൈക്കോടതി പിന്നീട് ഈ ലൈസൻസ് റദ്ദാക്കി. സർക്കാരിന്റെ നടപടിക്രമങ്ങളിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ സംഭവിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ പുതിയ ഒറ്റത്തവണ പൊതുമാപ്പ് സ്കീം വഴി തർക്കങ്ങൾ പരിഹരിക്കാൻ നടൻ അപേക്ഷ നൽകിയത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10